മന്തരത്തൂര്‍: മണിയൂര്‍ പഞ്ചായത്തില്‍ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണസമതി കുടിവെള്ളവിതരണം നടത്താത്തതില്‍ കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു. സമീപപഞ്ചായത്തുകളിലും മുനിസിപ്പാലറ്റികളിലും കുടിവെള്ളവിതരണം തുടങ്ങി മാസങ്ങളായിട്ടും മണിയൂര്‍ പഞ്ചായത്തില്‍ ഇന്നുവരെ ഇതിന് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കനാല്‍ തുറക്കാത്തത് കാരണം ജലനിധി പമ്പുകളില്‍ വേണ്ടത്രവെള്ളം വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി കുടിവെള്ളവിതരണം തുടങ്ങണമെന്ന് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു.