വടകര: ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഊരാളുങ്കല്‍ ശ്രീധരന്റെ നാല്പത്തി ഒന്നാം ചരമ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മക്കായി കുടുംബം ഒഞ്ചിയം സേവാഭാരതിക്ക് ഫ്രീസര്‍ കൈമാറി. നിര്‍മല ശ്രീധരന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. വിഭാഗ് സേവാ പ്രമുഖ് എം.പ്രദീപന് കൈനാട്ടി ഫ്രീസര്‍ ഏറ്റുവാങ്ങി. അനില്‍ കുമാര്‍ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അരുണ്‍ ഉരാളുങ്കല്‍, രത്നേഷ് എന്നിവര്‍ സംസാരിച്ചു. ഒഞ്ചിയം സേവാഭാരതി സെക്രട്ടറി ഷിനോദ് സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു