വടകര: റോട്ടറിയും മര്‍ച്ചന്റ്സ് അസോസിയേഷനും സംയുക്തമായി പാര്‍കോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എല്ലു സംബന്ധമായ രോഗങ്ങള്‍ അറിയാന്‍ ബോണ്‍ മാരോ ഡെന്‍സിറ്റി ടെസ്റ്റും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള പള്‍മനറി ഫംഗ്ഷന് ടെസ്റ്റും സൗജന്യമായിരുന്നു.
150 പേര് പരിശോധനക്കെത്തിയ ക്യാമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ ഡോ. എം.നൗഷീദ് അനി ക്യാമ്പ് സംബന്ധിച്ചു വിശദീകരിച്ചു. റോട്ടറി കമ്മ്യൂണിറ്റി സര്‍വീസ് ചെയര്മാന് പി.പി.രാജന് അധ്യക്ഷത വഹിച്ചു.
കെ.ഹാഷിം, ഡോ.ജി.കല്പന, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളായ എം.പി.മജീഷ്, എം.കെ.രാഘുട്ടി, വി.കെ.മുഹമ്മദ് അലി, പി.അമല്‍ അശോക്, പി.കെ.രതീശന്, കെ.കെ.അജിത് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഫവാസ് മുഹമ്മദ് മാനു, ഡോ.ഹിജാസ് ഇസ്മായില്‍, ഡോ. എ.പ്രീന എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.