വടകര: കടത്തനാട് യുനൈറ്റഡ് ഫുട്ബോള്‍ അക്കാദമി പെണ്‍കുട്ടികളുടെ ഫുട്ബോള്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. വടകരയില്‍ ആരംഭിക്കുന്ന കോച്ചിങ് ക്യാമ്പിലേക്ക് അഞ്ചു മുതല്‍ 12 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ഗ്രാസ്റൂട് ലെവല്‍ ക്യാമ്പ് ആയിരിക്കും. ലൈസന്‍സുള്ള വനിതാ-പുരുഷ കോച്ചുമാരുടെ കീഴിലാണ് പരിശീലനം. പ്രവേശനത്തിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 7034441835, 9645250690.