വടകര: കുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയത്തിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് പി.എം. ലീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ. ചന്ദ്രകാന്തിനെ തോടന്നൂർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ലീന ആദരിച്ചു. എം.സി. നാരായണൻ, പി.സജിത്ത് കുമാർ, കുഞ്ഞമ്മദ്’ .എം.കെ, സൈദ് കുറുന്തോടി, എന്നിവർ സംസാരിച്ചു. ടി.പി. രാജീവൻ സ്വാഗതവും , കെ. എം. കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഡോ. ചന്ദ്രകാന്ത്, ഡോ. ഷീജ വിശ്വനാഥ് , ഡോ. ജ്യോത്സ്ന എന്നിവർ രോഗികളെ പരിശോധിച്ചു.