വടകര: മിഡ്ടൗൺ ലയണൻസ് ക്ലബ്ബിന്റെയും, ഡോ ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടിന്റെയും സഹകരണത്തോടു കൂടി മേപ്പയിൽ മഹാത്മ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് മേപ്പയിൽ മിഡറ്റ് കോളേജിൽ നടന്നു. റിട്ടയേർഡ് ഡെപ്യൂട്ടി കമാണ്ടന്റും, ഐ പി എം സ്പോർട്സ് ആക്കാദമി
മേപ്പയിൽ ക്യാമ്പസ് ഡയറക്ടറും ആയിട്ടുള്ള പ്രസാദ്. കെ. ക്യാമ്പ് ഉദ്ഘടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ്ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സിക്രട്ടറി സുജേഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഡോ:ചന്ദ്രകാന്ത് നേത്രാലയ,
അദേഹത്തിന്റെ മകൻ ഡോ: പ്രിത്വിചന്ദ്രകാന്ത് എന്നിവരെ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് നിഷാന്ത് ഒ പി , ലയൺസ്ക്ലബ് സിക്രട്ടറി അനിൽകുമാർ എൻ എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വടകര മിഡ്ടൌൺ ലയൻസ്ക്ലബ്ബ് പ്രോഗ്രാം ഡയറക്ടർ നിതീഷ്മോഹൻ ഇ.കെ നന്ദി പറഞ്ഞു.