വടകര: ശ്രീനാരായണ കോളജിന്റെ ആഭിമുഖ്യത്തില്‍ ‘നാലു വര്‍ഷ ബിരുദം: ഘടനയും സവിശേഷതകളും സംശയ നിവാരണവും ‘ എന്ന വിഷയത്തില്‍ ശില്പശാല നടത്തി. വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ശില്പശാല കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ സി.മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ മേഖലകളിലും നാലുവര്‍ഷ ഡിഗ്രി പഠനം നിലവില്‍ വന്ന സാഹചര്യത്തില്‍ നടത്തിയ ശില്പശാല വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വിജ്ഞാനപ്രദമായി. ബിരുദ പ്രോഗ്രാമിന്റെ ഘടനയില്‍ വരുന്ന കാതലായ മാറ്റങ്ങള്‍, മൂന്നു വര്‍ഷ ബിരുദം /നാല് വര്‍ഷ ഹോണേഴ്സ് ബിരുദം / ഗവേഷണ ഹോണേഴ്സ് ബിരുദം, മേജര്‍/ മൈനര്‍ വിഷയങ്ങള്‍ തെരെഞ്ഞെടുക്കുന്നത്, ജനറല്‍ ഫൗണ്ടേഷന് കോഴ്സുകള്‍, ക്രെഡിറ്റ്, അക്കാദമിക് പാത്ത് വെയ്സ്, എക്സിറ്റ് / എന്‍ട്രി ഓപ്ഷനുകള്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, പുതിയ പാഠ്യ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ എന്നിവ ശില്പശാലയില് ചര്‍ച്ചയായി. പ്രിന്‍സിപ്പള്‍ ഡോ. എം.കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഡോ. കെ.ജെ.വര്‍ഗീസ് വിഷയം അവതരിപ്പിച്ചു. ഡോ. അരവിന്ദന് തരേമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എം.എം.ദാമോദരന്‍, വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹന്‍ എന്നിവര്‍ സംസാരിച്ചു. പ്രാ. എം.പി.നാരായണന് സ്വാഗതം പറഞ്ഞു.