നാദാപുരം: ചാലപ്രത്ത് നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സതീശന് (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിന് പരിസരത്താണ് നാല് പേര്‍ക്കും കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കുറുക്കന് സ്ഥലംവിട്ടു.