നാദാപുരം: നാദാപുരത്ത് കൂണ് കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. നാദാപുരം വരിക്കോളി ജ്വാല ലൈബ്രറിക്ക് സമീപം മൊട്ടോല്‍ പൊക്കന്‍ (88), സുനില്‍ (48), ഭാര്യ റീജ (40), മകന് ഭഗത് സൂര്യ (13) എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റീജയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിന് സമീപത്ത് നിന്നു ലഭിച്ച കൂണ് പാചകംചെയ്ത് കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.