കണ്ണൂര്‍: കെപിസിസി പ്രസിഡന്റും കണ്ണൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നു. കെ സുധാകരന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന വി.കെ.മനോജ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. 2009 മുതല്‍ 2014 വരെ മനോജ് സുധാകരന്റെ പിഎ ആയിരുന്നു.
നിലവിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കെ.സുധാകരന്റെ അടുത്ത അനുയായിയും കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥാണ് മനോജിന് അംഗത്വം നല്‍കിയത്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സെകട്ടറി കെ ശ്രീകാന്തും പങ്കെടുത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രഘുനാഥ് ഡിസംബറിലാണ് കോണ്‍ഗ്രസ് വിട്ടത്. നേതൃത്വത്തിലെ ഒരുവിഭാഗവുമായി അകല്‍ച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സുധാകരന്‍പക്ഷം ചേര്‍ന്നത്. പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായെങ്കിലും ബിജെപിയില്‍ ചേരുകയായിരുന്നു.