മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ലോക്സഭാ സ്പീക്കറുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
1995ലാണ് ജോഷി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് ആദ്യമായി ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ജോഷിയിലൂടെയായിരുന്നു. ശരദ് പവാര്‍ നയിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചായിരുന്നു ജോഷി സര്‍ക്കാരിന്റെ കടന്നുവരവ്. എംപിയായും ലോക്സഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് 2002 മുതല്‍ 2004 വരെയായിരുന്നു സ്പീക്കറായത്.