കണ്ണൂക്കര: കഴിഞ്ഞ ദിവസം കണ്ണൂക്കരയില്‍ തകര്‍ന്ന് വീണ പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്ന് എസ്ഡിപിഐ
ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തല നാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. കാലപ്പഴക്കം ചെന്ന പാലങ്ങളുടെ ഉറപ്പ് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വേണം. രണ്ട് വര്‍ഷം മുന്‍പാണ് മാടാക്കര പുത്തന്‍കണ്ടി പാലം തകര്‍ന്നു വീണത്.
നിരവധി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ നിത്യവും വഴിപോകുന്ന പാലമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് റഹീസ്എം കെ മാടാക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉനൈസ് ഒഞ്ചിയം, റഹ്മാന്, ഗഫൂര്‍ കണ്ണൂക്കര എന്നിവര്‍ പങ്കെടുത്തു.