വടകര: കേരള ഫോക് ലോർ അവാർഡ് ലഭിച്ച പി എം മഹേഷിനെ ചെമ്മരത്തൂർ ബ്രദേഴ്സ് പുരുഷ വനിതാ കോൽക്കളി സംഘം അനുമോദിച്ചു. കവി ഗോപിനാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി വി സഫീറ അധ്യക്ഷയായി. പി കെ ശ്രീധരൻ, എൽ വി
രാമകൃഷ്ണൻ, ബിനോയ് ടി കെ, റിജീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സന്തോഷ് ടി സ്വാഗതവും പി കെ വിനോദൻ നന്ദിയും പറഞ്ഞു.