നാദാപുരം: ലോകസഭാ ഇലക്ഷന് ബോധവത്കരണവുമായി നെഹ്റു യുവ കേന്ദ്രയും ഇലക്ഷന് സെല്ലും സംയുക്തമായി ഫ്ളാഷ്മോബ് സംഘടിപ്പിച്ചു. കല്ലാച്ചി എംഇടി കോളജിലും മൊകേരി ഗവ. കോളജിലും നടത്തിയ ഫ്ളാഷ്മോബ് കൈയടി നേടി. നെഹ്രു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ അതുല്‍ രാജ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആദര്‍ശ് കരുവരോട്ട്, ദീപ സുനില്‍ എന്നിവര്‍ നേതൃത്വം നല്കി.