വട്ടോളി: ചേതനകലാസാംസ്കാരിക വേദി വട്ടോളി വനിതാ ദിനത്തില്‍ സ്ത്രി ശക്തി ഫിറ്റ്നസ് റണ്‍സ് സംഘടിപ്പിച്ചു. വട്ടോളി സംസ്കൃതം എച്ച്എസ് മൈതനാത്ത് നടന്ന പരിപാടി ആവേശമായി. സബ് രജിസ്ട്രാര്‍ ശശിലകുമ്പളം കണ്ടി ഉദ്ഘാടനം ചെയ്തു.
നയന വടക്കയില്‍, എസ്.വൈഗ, എം.പൂജ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചേതനാ പ്രസിഡന്റ് എ.പി രാജീവന് അധ്യക്ഷതവഹിച്ചു. കെ.കെ.അശോകന് പ്രസംഗിച്ചു. സെക്രട്ടറി പി.കെ.പത്മനാഭന് സ്വാഗതവും ട്രഷറര്‍ എ.പി.വിനോദന്‍ നന്ദിയും പറഞ്ഞു. കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹറു യുവകേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.