നാദാപുരം: തൂണേരി മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു. സംഭവം അന്വേഷിക്കണമന്ന ആവശ്യവുമായി എല്‍ഡിഎഫ് രംഗത്തെത്തി.
ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുമ്പോള്‍ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. യുവാക്കള്‍ പടക്കം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english-a.jpeg?resize=352%2C600&ssl=1)
പൊട്ടിക്കുന്നതിനിടെയാണ് തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീണത്. പിന്നാലെ ജീപ്പില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയും ഉഗ്രശബ്ദത്തില്‍ പൊട്ടി ജീപ്പ് കത്തി നശിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ യുഡിഎഫ് കേന്ദ്രത്തിലെ സ്ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ജീപ്പില്‍ സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണ്. സ്ഫോടനത്തിന് മുമ്പ് എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്കില്‍ റോഡില്‍ വാഹനങ്ങള്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പില്‍ സ്ഫോടനം നടന്നത്. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാദാപുരം മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. ആത്മസംയനത്തോടെ മുഴുവന്‍ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ രംഗത്തുണ്ടാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പി.പി.ചാത്തു പ്രസ്താവനയില്‍ പറഞ്ഞു.