കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ തേങ്ങ കുടക്ക് തീപിടിച്ച് അയ്യായിരം തേങ്ങ കത്തിനശിച്ചു. തട്ടാരി ഹൗസില്‍ ഗോപാലകൃഷ്ണന്റെ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്കാണ് തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. കല്ലുകൊണ്ടും മരപ്പട്ടിക കൊണ്ടും നിര്‍മ്മിച്ച ഓടിട്ട തേങ്ങാ കൂടെയായിരുന്നു. ഇരുപത്തി അയ്യായിരത്തോളം തേങ്ങയില്‍ അയ്യായിരത്തോളം തേങ്ങ പൂര്‍ണമായും കത്തി നശിച്ചു. തൊട്ടടുത്ത് ഒരു ലക്ഷത്തിലേറെ വരുന്ന തേങ്ങാമടല്‍ സൂക്ഷിച്ചിരുന്നു. ചെറിയ വഴി
ആയതിനാല്‍ വാഹനമെത്താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. സ്റ്റേഷന് ഓഫീസര്‍ ശരത്ത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ പ്രദീപ് കെ, ഫയര്‍ & റെസ്ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, ജിനീഷ് കുമാര്‍, ഷിജു ടിപി, നിധിപ്രസാദ് ഇഎം, സിജിത്ത് സി, രജീഷ് വിപി എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.