മണിയൂർ: ചെരണ്ടത്തൂർ പാടശേഖരത്തിലേക്കും, മണിയൂർ പാടശേഖരത്തിലേക്കും ഉപ്പുവെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരമാവുകയാണ്. കട്ടില മൂഴി വിസിബി പുനരുദ്ധാരണ പ്രവൃത്തിക്ക് മുൻപ് പണം അനുവദിച്ചെങ്കിലും പ്രവർത്തി ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത അവസ്ഥയിലായിരുന്നു. തകരാറുകളുടെ പുനരുദ്ധാരണം
കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടാൻ സാധിക്കില്ല എന്ന് വിലയിരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, എം എൽ എ, കെ പി കുഞ്ഞമ്മദ് കുട്ടി പുതുക്കിയ പദ്ധതി സമർപ്പിക്കുകയും, വിസിബി പുനർനിർമ്മിക്കാൻ ജലവിഭവ വകുപ്പ് 50 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി നൽകിയിരിക്കുകയാണ്. മൈനർ ഇറിഗേഷൻ വിഭാഗം സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. മൈനർ ഇറിഗേഷൻ വിഭാഗത്തിൻറെ നേതൃത്വത്തിൽ ആയിരിക്കും പ്രവർത്തി നടപ്പിലാക്കുക.