കുറ്റ്യാടി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നബാര്‍ഡ് ധ്യാന്‍ ഫൗണ്ടേഷന് സംയുക്തമായി നടത്തുന്ന സാമ്പത്തിക സാക്ഷരത കേന്ദ്രത്തിന്റെ കുന്നുമ്മല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടം കായക്കൊടിയില്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക തട്ടിപ്പുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ അതിനെതിരായ ബോധവത്ക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എല്ലാവരെയും സാമ്പത്തിക സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേന്ദ്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇ.കെ.വിജയന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ചന്ദ്രി അധ്യക്ഷയായി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ ഇ.കെ.രഞ്ജിത്ത് മുഖ്യാതിഥിയായി. ലീഡ് ബേങ്ക് മാനേജര്‍ ടി.എം. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. സി.എഫ്.എല്‍.കോഡിനേറ്റര്‍ അശ്വന്ത് പാക്കനാര്‍ പുരം, വാര്‍ഡ് മെമ്പര്‍ കെ. അബ്ദുള്‍ ലത്തീഫ്, സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ കെ.പി.സുമതി, അജയ് മോഹന്‍, പി.ഗോപി നാഥന്, വി.സി.സാലിം, ,കെ.കെ.ലേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.