വടകര: എംയുഎം ഹൈസ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ അമ്പതാം വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി സംഗമവും പൂര്‍വാധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു. 1973-74 എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചവരാണ് ഒത്തുകൂടിയത്. കൂട്ടായ്മയുടെ അമ്പതാം വാര്‍ഷികം ചരിത്രകാരന് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൂര്‍വാധ്യാപകരായ കുമാരന്, ഖാദര്‍, അസൈനാര്‍, കൃഷ്ണന് എന്നിവരെ ആദരിച്ചു. വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. കെ.എം.ബാലകൃഷ്ണന്, സി.കെ.കരീം, ദിനചന്ദ്രന്, അബ്ദുല്‍ അസീസ്, അശോകന് ടി.കെ, പവിത്രന്, ബക്കര്‍, പ്രൊഫ.നാരായണന്, ശശി അടിയേരി, രാജലക്ഷ്മി, വിമല, മുഹമ്മദ്, ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് എ.പി സ്വാഗതവും മിത്രന് കെ വി നന്ദിയും പറഞ്ഞു