വടകര: സമസ്ത വടകര കോഡിനേഷൻ നേതൃത്വത്തിൽ വടകര ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്ക്കാർക്കും മുഴുവൻ സ്റ്റാഫിനും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. വടകര ഗവൺമെന്റ് ആശുപത്രിയിലെ രോഗികളും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
കൂട്ടിരിപ്പ്കാരും സ്റ്റാഫും ഉൾപ്പടെ 500 ൽ അധികം പേർക്ക് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. ചടങ്ങിൽ ടി കെ അബ്ദുൽ ലത്തീഫ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ഭക്ഷണ വിതരണോൽഘാടനം വി-പി അഷറഫ് സാഹിബ് ഒഞ്ചിയം ഡ്യൂട്ടി എം ഒ – ഡോ:രമിത മേഡത്തിന് നൽകി നിർവഹിച്ചു. സിറാജ് എസ് കെ, മുസ്തഫ വി .വി, അക്ബർ സി എച്ച്, ഫാറൂഖ് സി എച്ച്, തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.