പേരാമ്പ്ര: പേരാമ്പ്രയില്‍ മകനെ മര്‍ദിച്ച സംഭവത്തില്‍ അച്ഛന് അറസ്റ്റില്‍. തയ്യുള്ളതില്‍ ശ്രീജിത്തിനെയാണ് (42) പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. 15 വയസുകാരനായ മകനെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടാനമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.വീട്ടില്‍ മദ്യപിച്ചുവന്നു പ്രശ്നം ഉണ്ടാക്കലാണ് ഇയാളുടെ പതിവ് രീതി. ഇന്നലെ വീണ്ടും പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇത്നാട്ടുകാര് പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറയുകയും
ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.