വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസെറ്റിയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ഥം വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് നടത്തി. ഇരിങ്ങല്‍ സര്‍ഗാലയില്‍ ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍ ഫ്ളാഷ് മോബ് ഫ്ളാഗ് ഓഫ് ചെയ്തു. സൊസൈറ്റിയിലെ 17 ജീവനക്കാര്‍ അണിനിരന്ന നാല് മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത ശില്പമാണ് ഫ്ളാഷ് മോബില്‍ അവതരിപ്പിച്ചത്. വടകര പുതിയ ബസ് സ്റ്റാന്‍ഡ്, വില്യാപ്പള്ളി, ഓര്‍ക്കാട്ടേരി, കുന്നുമ്മക്കര, മുക്കാളി, മടപ്പള്ളി സ്കൂള്‍, വാഗ്ഭടാനന്ദ പാര്‍ക്ക് എന്നിവിടങ്ങളിലെ അവതരണത്തിനു ശേഷം യുഎല്‍സിസിഎസ് ഹെഡ് ഓഫീസ്
പരിസരത്ത് സമാപിച്ചു. ഓരോ കേന്ദ്രങ്ങളിലും കാണാന്‍ നൂറു കണക്കിന് പേരെത്തി.