കല്ലാച്ചി: വനം മന്ത്രിക്കെതിരെ കല്ലാച്ചിയില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം. വനം മന്ത്രിക്ക് ഹനിക്കാനുള്ളതല്ല മനുഷ്യ ജീവന്, വനം മന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കല്ലാച്ചിയില്‍ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സോജന് ആലക്കല്‍ അധ്യഷത വഹിച്ചു. മൊയ്തു കോടങ്കണ്ടി സ്വാഗതം പറഞ്ഞു. യോഗത്തില്‍ അഡ്വ. സജീവന്, സുശാന്ത്, വളയം നാണു തയ്യില്‍, കെ ചന്ദ്രന്, കുഞ്ഞമ്മദ് നരിക്കാട്ടേരി, അസ്സുട്ടി വി.കെ ചെക്യാട്, സുനില്‍ കാവുന്തറ, സുരേന്ദ്രന് പി.കെ എന്നിവര്‍ നേതൃത്വം നലകി.