അഴിയൂർ: അഞ്ചാംപീടിക മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്ക് അഴിയൂർ നജ്മുൽ ഹുദാ മദ്രസയിൽ വെച്ച് യാത്രയയപ്പ് നൽകി.
മഹൽ പ്രസിഡണ്ട് ടി.സി.എച്ച് ലത്തീഫിന്റെ അധ്യക്ഷതയിൽ മഹൽ ഖാസി ടി.എസ്.ഇ ബ്രാഹിം കുട്ടി മുസ്ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മഹൽ ഖത്തീബ് സ്വാലിഹ് ഫൈസി മുഖ്യ
പ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി നവാസ് നെല്ലോളി, കാസിം നെല്ലോ ളി, ജംഷീദ് ഹുദവി, എന്നിവർ സംസാരിച്ചു.റിയാസ് സുറൂർ നന്ദി പറഞ്ഞു.
യൂസഫ് കുന്നുമ്മൽ , ശിഹാബ്, സൈനുദ്ദീൻ, അഹമ്മദ് വി പി, എന്നിവർ നേതൃത്വം നൽകി.