വടകര: സര്‍വീസില്‍ നിന്നു വിരമിക്കുന്ന അഡീഷണല്‍ എസ്പി ബാബു എ.ജെ ഉള്‍പ്പെടെ 40 പോലീസുദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അസോസിയേഷനും (കോഴിക്കോട് റൂറല്‍) കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും യാത്രയയപ്പ് നല്കി. വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഉത്തര മേഖല ഐജി കെ.സേതുരാമന് ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി സി. മുഹമ്മദ് അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍, അങ്കിത് സിംഗ്, കെപിഎ സംസ്ഥാന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
ട്രഷറര്‍ അഭിജിത്ത്.ജി.പി, കെപിഒഎ സംസ്ഥാനനിര്‍വ്വാഹക സമിതി അംഗം സി.കെ.സുജിത്ത്, കെപിഎ ജില്ലാ പ്രസിഡന്‍് ഷനോജ് എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് യാത്രയാകുന്ന സേനാംഗങ്ങള്‍ മറുപടി പ്രസംഗം നടത്തി. കെപിഎ ജില്ലാ സെക്രട്ടറി പി.സുഖിലേഷ് സ്വാഗതവും കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍ തുഷാര നന്ദിയും പറഞ്ഞു.