ആയഞ്ചേരി: ചീക്കിലോട് യു പി സ്കൂളിലെ കെ പി അനിതയുടെ യാത്രയയപ്പ് സമ്മേളനവും പ്രതിഭാ സംഗമവും കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ കെ.പി കുഞ്ഞമ്മത് കുട്ടി നിർവ്വഹിച്ചു. പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിൽ സമൂഹത്തിൻ്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നെല്യാട്ടുമ്മൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് രാജൻ പുതുശ്ശേരി സ്വാഗതവും ഹെഡ്മാസ്റ്റർ സി എച്ച് മൊയ്തു, എം റഷീദ് എന്നിവർ ഉപഹാര സമർപ്പണവും നടത്തി. തുടർന്ന് വിവിധ സ്കോളർഷിപ്പ്
ജേതാക്കളായ പ്രതിഭകളെ മാനേജ്മെൻറ് പ്രതിനിധി ടി വി അമ്മദ് ഹാജി അനുമോദിച്ചു.
ചടങ്ങിൽ ടി വി കുഞ്ഞിരാമൻ, നിഷാന്ത് പി എം (ബിപിസി തോടന്നൂർ), സോമൻ കരുവാണ്ടിയിൽ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, എൻ കെ നാണു, ഹരിദാസൻ എ പി, കെ കെ നാരായണൻ, ഇബ്രാഹിം എം, മുത്തു തങ്ങൾ, സദാനന്ദൻ, എൻ കെ സുരേഷ്, സെയ്ത് അൻവർ എൻ, വിജിത, ദീപ, അബ്ദുൾ റഷീദ് അരയാക്കീൻ്റവിട, ഷിനൂപ് രാജ്, സഹലത്ത് പി ടി , ജെസീന, സാജിത വി സി കെ, ഷബ്ന പി പി ,മുഹമ്മദ് റഫാൻ , ഫാത്തിമ ടി എം , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ പി അനിത മറുപടി പ്രസംഗവും ഇ ലീന നന്ദിയും പറഞ്ഞു.