വില്യാപ്പള്ളി: മനക്കല് ഖദീജ ഹജ്ജുമ്മ (95) നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്ത് യാത്രയായി. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ഖദീജ ഹജ്ജുമ്മ വീട്ടില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാത്രിയോടെ ഈ ലോകത്തോട് അവര്‍ വിട പറഞ്ഞു. വോട്ടവകാശം ലഭിച്ചത് മുതല്‍ ഇത് വരെ ഒരു വോട്ടും പാഴാക്കിയിട്ടില്ല.
നാലു പെണ്‍മക്കളടക്കം ആറു മക്കളുമുള്ള ഖദീജ ഹജ്ജുമ്മക്ക് നാല് തലമുറകളായി അമ്പതില്‍ പരം പേരമക്കളുണ്ട്. വില്യാപ്പള്ളി കുനോത്ത് താഴെ പ്രദേശത്തെ ഏവരുടെയും പ്രിയപ്പെട്ട ഖദീജ ഹജ്ജുമ്മക്ക് വടകര, വില്ല്യാപ്പള്ളി, ആയഞ്ചേരി, കുനിങ്ങാട്, ചേരാപുരം, കല്ലേരി എന്നിവടങളില്‍ നിരവധി ബന്ധുക്കളുണ്ട്. വീട്ടില്‍ എത്തുന്നവരോടെല്ലാം സ്നേഹവും ലാളിത്യവ്യം നിറഞ്ഞ് പുഞ്ചിരിയോടെയാണ് പെരുമാറിയ ഖദീജ ഹജ്ജുമ്മ സംസാരത്തിലും വളരെ സുക്ഷ്മത പാലിച്ചു. കാര്യമായ അസുഖമൊന്നും ഇല്ലാതെ ഏറെ ഉന്മേഷത്തോടെ കഴിഞ്ഞ ഹജ്ജുമ്മക്ക് അടുത്ത കാലത്താണ് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ബാധിച്ചത്. ഹജ്ജുമ്മയുടെ മരണ വിവരമറിഞ്ഞ് ഏറെ പേര് വീട്ടിലെത്തി അന്ത്യോപചാരം അര്പിച്ചു.