വടകര: കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ വടകര കോ. ഓപ്പറേറ്റീവ് റൂറല്‍ ബേങ്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റൂറല്‍ ബേങ്കില്‍ നിന്നും വിരമിച്ച കെ. രാജന്, എം.കെ. ദാമോദരന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നല്കി. വടകര മുനിസിപ്പല്‍ പാര്ക്ക്ഓ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
ഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെസിഇസി ജില്ലാ പ്രസിഡണ്ട് മലയില്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.പി കാഞ്ചിത്ത് അധ്യക്ഷത വഹിച്ചു. റൂറല്‍ ബേങ്ക് വൈസ് : പ്രസിഡണ്ട് എ ടി ശ്രീധരന് ഉപഹാരസമര്‍പ്പണം നടത്തി. കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി സി.പി രാജന് ഉന്നത വിജയികളെ അനുമോദിച്ചു. കെ. ശിവകുമാര്‍, കെ.ടി. കെ. അജിത്ത്, കെ. പ്രകാശന്,പറമ്പത്ത് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.വി.പി. ബിജു സ്വാഗതവും എന്‍ കെ അജിത് കുമാര്‍ നന്ദിയും പറഞ്ഞു.