വടകര: യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അഴിയൂര്‍ പഞ്ചായത്തിലെ 20,21 ബൂത്തുകളുടെ സംയുക്ത കുടുംബ സംഗമം ഹാര്‍ബര്‍ റോഡ് പാഞ്ചാം പറമ്പത്ത് വീട്ടില്‍ നടന്നു. വടകര നിയോജക മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഹാരിസ് മുക്കാളി അധ്യക്ഷത വഹിച്ചു. ഹരിദാസ് മൊകേരി, ഡിസിസി സെക്രട്ടറി കെ.പി കരുണന്, യുഡിഎഫ്-ആര്‍എംപിഐ പഞ്ചായത്ത് ചെയര്മാന് അന്‍വര്‍ ഹാജി, കണ്‍വീനര്‍ ടി.സി.രാമചന്ദ്രന്, വി.പി.പ്രകാശന്, പി ബാബുരാജ്, ഷെറി ചോമ്പാല, പി.കെ കോയ, വി.കെ അനില്‍കുമാര്‍, ശിവന് ആനിക്ക, സി.അബൂബക്കര്‍, എന്‍.ഇബ്രായി, ജിത്തുകാരായി തുടങ്ങിയവര്‍ സംസാരിച്ചു. ജയപ്രതീഷ് നന്ദി പറഞ്ഞു