വള്ളിയാട്: അർബുദരോഗം ബാധിച്ച് മരിച്ച കൊയിലോത്ത് രവീന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ സ്വരൂപിച്ച ഫണ്ട് കൈമാറി. 10,25,000 രൂപ ഭാര്യയും അമ്മയും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-0.jpeg?resize=652%2C600&ssl=1)
കുട്ടികളും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾക്ക് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ കൺവീനർ ടി എച്ച് ശ്രീധരൻ എന്നിവർ ചേർന്ന് നൽകി. സിപി അനീഷ്, കൊയിലോത്ത് രാജീവൻ, കെ പി ബാബു, മഠത്തിൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു.