അഴിയൂര്‍: വടകരയില്‍ യുഡിഎഫ് തോല്‍വി ഉറപ്പിച്ചതോടെ വിശ്വാസികളുടെ ഇടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സോഷ്യല്‍ മീഡിയകളിലും വീടുകളിലും വ്യാപകമായി കള്ളപ്രചാരണം നടത്തുന്നതായി ഐഎന്‍എല്‍ അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.
പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ട് ചെയ്ത് വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും കള്ള പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ഐഎന്‍എല്‍ യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് വി.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുബാസ് കല്ലേരി, മുസ്തഫ പള്ളിയത്ത്, മൊയ്തു പി കെ, ഷൗക്കത്ത് കളത്തില്‍, സമദ് ടി, ഫിറോസ് കെ കെ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.