കൊയിലാണ്ടി: ‘മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം’ എന്ന പ്രമേയ ത്തിൽ നടക്കുന്ന കേരള
മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 10 മാസം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതിക്ക് ജില്ലാ നേതൃ സംഗമം രൂപം നൽകി. ജില്ലാതല ഉദ്ഘാടനം മാർച്ച് മൂന്നിന് വടകരയിൽ നടക്കും.
വിവിധ ചാപ്റ്ററുകളിൽ കുടുംബ സംഗമങ്ങൾ, കലാ കാരന്മാരെ ആദരിക്കൽ,
ജില്ലാ തല സ്നേഹസംഗമം, സർഗോത്സവം, ഇശൽക്കൂട്ടം സംഗമം, വനിതാ സംഗമം, കലാലയ സ്നേഹ ദൂത്, വിധിനിർണയ ശില്പശാല, പഠനയാത്ര, സെമിനാർ, സാഹിത്യ സംവാദം
തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. സമാപനം ഡിസംബറിൽ ഫറോക്കിൽ നടക്കും.
കൊയിലാണ്ടി ഗ്രേസ് കോളജിൽ നടന്ന നേതൃ സംഗമം ചാരിറ്റി വിംഗ് സംസ്ഥാന ട്രഷറർ സൂപ്പി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എംകെ അഷറഫ് അധ്യക്ഷത വഹിച്ചു. അടുത്തകാലത്ത് വിടപറഞ്ഞ ആദം നെടിയ നാടിനെ അനുസ്മരിച്ചു.
എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്കാര ജേതാവ് സാബി തെക്കേപ്പുറത്തിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്തഫ മുട്ടുങ്ങൽ കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി, ഫസൽ വെള്ളായിക്കോട്, സുലൈമാൻ മണ്ണാറത്ത്, ഹമീദ് ചേലിയ, ലത്തീഫ് കവലാട്, സി കെ അഷ്റഫ്, മുസ്തഫ റഷീദ് നരിക്കുനി, രാഗം മുഹമ്മദലി, മുഹമ്മദ് പേരാമ്പ്ര, റംഷിദ കൊയിലാണ്ടി, അബൂബക്കർ, പി ടി മഹമൂദ്
തുടങ്ങിയവർ സംസാരിച്ചു.