വടകര: ഇടതുമുന്നണി സ്ഥാനാർഥി കെ കെ ശൈലജക്കൊപ്പം വടകരയിലെ അഭിഭാഷകരും. ജയിക്കാം ടീച്ചർക്കൊപ്പം, ഹൃദയങ്ങളിലാണ് ടീച്ചർ തുടങ്ങിയ മുദ്രാവാക്യങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരായും ഭരണഘടനയുടെ കാവലാളാവുക തുടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി നൂറു കണക്കിന് അഭിഭാഷകർ അണിനിരന്ന പ്രകടനം കോടതി
പരിസരത്ത് നിന്നും ആരംഭിച്ച് കേളുഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിൽ സമാപിച്ചു.
വടകര പാർലമെന്റ് മണ്ഡലം ഇടതുപക്ഷ അഭിഭാഷക വേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും കൺവൻഷനും കേളുഏട്ടൻ പി പി ശങ്കരൻ സ്മാരകത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും
ഭരണഘടനയും സംരക്ഷിക്കാൻ ഇടതുപക്ഷം വിജയിക്കണമെന്ന് അഭിഭാഷക കൺവെൻഷൻ അഭിപ്രായപ്പെട്ടു. അഡ്വ. കെ എൽ ജ്യോതികുമാർ അധ്യക്ഷനായി.
സ്ഥാനാർഥി കെ കെ ശൈലജ, അഡ്വ. ഇ കെ നാരായണൻ, അഡ്വ. നിഷാദ് തലശേരി, അഡ്വ. ലതിക ശ്രീനിവാസൻ, അഡ്വ. ഇ സ്മിത, അഡ്വ. ജയ്സൻ ജോസഫ്, അഡ്വ. കെ സത്യൻ, അഡ്വ. സി വിനോദ് ചമ്പോളൻ, അഡ്വ. ബൈജു രാഘവൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ വിശ്വൻ സ്വാഗതവും അഡ്വ. എ സനൂജ നന്ദിയും പറഞ്ഞു.