വട്ടോളി: വട്ടോളി നാഷനൽ എച്ച്.എസ്.എസ്.എസ് വർണ്ണ തീരം ആർട്സ് ‘നിറം’ മത്സരത്തിൽ ജില്ലയിലെ എൽ.കെ.ജി മുതൽ പ്ലസ്ടു വരെ യുള്ള നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. ചിത്രകാരൻ സുധാകരൻ എടക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. പ്രഭാനന്ദിനി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി മിത്തു തിമോത്തി , സ്കൂൾ
മാനേജർ അരയില്ലത്ത് രവി, പ്രിൻസിപ്പാൾ എ മനോജൻ , പി.ടി.എ പ്രസി. കെ. പ്രമോദ്,
വൈസ് പ്രസി പ്രകാശൻ എലിയാറ,സ്കൂൾ കമ്മിറ്റി ട്രഷറർ കെ.പി സുരേഷ്, ചിത്രകലാധ്യാപകൻ ജി. എൽ. ലഗേഷ്, ഫസ്റ്റ് അസി: കെ.ഹീറ, സ്റ്റാഫ് സെക്രട്ടറി കെ. റിനീഷ് കുമാർ എന്നിവർ സംസാരിച്ചു.