മേമുണ്ട: കെഎസ്ടിഎ തോടന്നൂര്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈവിനിങ് അസംബ്ലി സംഘടിപ്പിച്ചു. മേമുണ്ടയില്‍ നടന്ന അധ്യാപക പ്രതിഷേധ പരിപാടി മേമുണ്ട സ്കൂള്‍ റിട്ട.പ്രിന്‍സിപ്പള്‍ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഇലക്ടറല്‍ ബോണ്ടുപോലുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിട്ട്, വര്‍ഗീയ വിഭജനം സൃഷ്ടിക്കാനാണ് മോദി ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല നേതാക്കളായ കെ.നിഷ, ഒ.കെ.ജിഷ, കെ.പി.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സബ്ജില്ല പ്രസിഡന്റ് ടി.സുരേഷ് ബാബു അധ്യക്ഷനായ പരിപാടിയില്‍ സെക്രട്ടറി വി.വിപിന്‍ സ്വാഗതവും ട്രഷറര്‍ ടി.കാര്‍ത്തിക നന്ദിയും പറഞ്ഞു.