വള്ളിയാട്: വള്ളിയാട് എംഎൽപി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി വാരാചരണം വ്യത്യസ്ത പരിപാടികളോടെ നടത്തപ്പെട്ടു. വൃക്ഷത്തൈ വിതരണം, കിട്ടിയ സസ്യത്തിന്റെ പേര് കണ്ടെത്തൽ, കുഞ്ഞു തൈ പരിപാലന റിപ്പോർട്ട്, വിവിധ സസ്യങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ, ഇല ആൽബം തുടങ്ങിയ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. പരിസ്ഥിതി ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽകുട്ടികൾക്കായിഏർപ്പെടുത്തിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
പെൻ ബോക്സ് ഏറെ ശ്രദ്ധയാകർഷിച്ചു. പരിസ്ഥിതി ദിനത്തിൽ പെൻ ബോക്സ് ചാലഞ്ചുമായി സ്കൂൾ വിദ്യാർഥികൾ പങ്കുചേർന്നു. ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് പെൻ ബോക്സിൽ നിക്ഷേപിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറും . ചാലഞ്ചിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ജസ്ന എ ആർ, പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ എന്നിവർ ചേർന്ന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
നിർവഹിച്ചു.327 പേനകളാണ് കുട്ടികൾ ശേഖരിച്ചു പെൻ ബോക്സിൽ നിക്ഷേപിച്ചത്.ഏറ്റവും കൂടുതല്‍ പേനകൾ ശേഖരിച്ച നാലാം ക്ലാസിലെ നെൽഹ ലക്ഷ്മി (60), രണ്ടാം ക്ലാസിലെ ദിത കീർത്തി (58) എന്നിവർ സമ്മാനർഹരായി.പങ്കെടുത്ത മുഴുവൻ കുട്ടികളെയും സ്കൂൾ സ്റ്റാഫ് അഭിനന്ദിച്ചു.