നാദാപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘നമ്മുടെ നാട്-നമ്മുടെ ഭാവി’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ ബിഎസ്എഫ് അരീക്കര കുന്ന് കേമ്പില്‍ വൃക്ഷ തൈ വെച്ച് പിടിപ്പിക്കല്‍ തുടരുന്നു. ജവാന്മാരുടെ ഭാര്യമാര്‍ തൈ നട്ടു.
ഭൂമി പുനഃസ്ഥാപിക്കല്‍, മരുഭൂവല്‍കരണം, വരള്‍ച്ചയെ പ്രതിരോധിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം. ‘ഒരു മരം അമ്മയുടെ പേരില്‍’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തുടനീളം മരങ്ങള്‍ നട്ടുപിടിപ്പിച്ചു വരികയാണ്. ലോക പരിസ്ഥിതി ദിനത്തില്‍ ഒരു മരം നടാന്‍ കഴിയാത്ത കുടുംബങ്ങള്‍, ഇന്ന് അരീക്കരക്കുന്നില്‍ മരം വെച്ചുപിടിപ്പിച്ചു. അരീക്കരക്കുന്ന് ക്യാമ്പിലെ ജവാന്മാരുടെ ഭാര്യമാരുടെ സംഘടനയായ ബിഡബ്ല്യുഡബ്ല്യുഎ പ്രസിഡന്റ് മേനക നൗട്ടിയാലിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.