കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ചെറുകഥാകൃത്ത് നാസര്‍ കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വളപ്പില്‍ അദ്ദേഹം വൃക്ഷത്തൈ നട്ടു. പ്രധാനാധ്യാപിക കെ.പ്രഭാ നന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.സവിത, കെ.പി.രജീഷ് കുമാര്‍, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ സുധാമണി, വിദ്യാര്‍ഥികളായ ലെനിന് ചന്ദ്, അഹനാ ഹാരി, വൈഗ, ഐഷ, ജവാന് മെഹബിന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരിപാടികള്‍ അരങ്ങേറി.