വടകര: കടൽ തീരത്ത് തീരസംരക്ഷണത്തിന് കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗവും അഴിത്തല വാർഡ് വികസന സമിതിയും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുള തൈകൾ നട്ടു. വാർഡ് കൗൺസിലർ പിവി ഹാഷിം ഉദ്ഘാടനം
ചെയ്തു. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പി.ജാലിസ് അധ്യക്ഷനായി. റേഞ്ച് ഓഫീസർ കെ ബീരാൻകുട്ടി, ബിനീഷ് രാമൻ, പിവി മശ്ഹൂർ, ഇന്ദിര പാറോൽ, റജില എന്നിവർ സംസാരിച്ചു.