മണിയൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറുന്തോടി യുപി സ്കൂള്‍ അധ്യാപകര്‍ അവതരിപ്പിച്ച ലഘു നാടകം ശ്രദ്ധേയമായി. ‘മരം ഒരു വരം’ എന്ന നാടകമാണ് അധ്യാപകര്‍ അരങ്ങില്‍ എത്തിച്ചത്. അധ്യാപകര്‍ അഭിനേതാക്കളായി എത്തിയത് കുട്ടികളില്‍ കൗതുകം പടര്‍ത്തി. പരിസ്ഥിതി ദിന പരിപാടികള്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ അശ്വിന് ആരണ്യകം ഉദ്ഘാടനം ചെയ്തു. ജവഹര്‍ നവോദയ വിദ്യാലയം അധ്യാപികയും ഗായികയുമായ സിനി പരിസ്ഥിതി ദിന കവിതകള്‍ ചൊല്ലി. രന്യ ആര്, റീജ കെ, അനുഷ ആര് സി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന് നിഖില്‍ ഒ.പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആന്മിയ ടിപി സ്വാഗതവും ഷഹദ മെഹറിന് നന്ദിയും പറഞ്ഞു.