അരൂര്‍: പരിസ്ഥിതി ദിനത്തില്‍ അരൂര്‍ യുപി സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബിന് തുടക്കമായി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ കൂടത്താം കണ്ടി രവി, വി.ടി.ഗംഗാധരന്, എച്ച്എം എല്‍.ആര്.സജിലാല്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ഥികള്‍ ഫലവൃക്ഷ തൈകള്‍ നട്ടു.