വടകര: 2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സെൻറ് ആൻറണീസ് സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബകോടതി ജഡ്ജി വീണ കെ.ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവേശനോത്സവഗാനാലാപനവും, നൃത്തശില്പവും, കരാട്ടേ പ്രദർശനവും, സ്കിറ്റുമടക്കം വിവിധ കലാപരിപാടികൾ വിവിധ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. അധ്യാപിക സുനില ജോൺ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഷിബു അധ്യക്ഷനായി. ആശംസകൾ ഹെഡ്മിസ്ട്രസ്സ്
സി. ചൈതന്യ, പ്രജീഷ്, മദർ പിടിഎ പ്രസിഡണ്ട് ട്രീസ അനിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു.സ്കൂൾ ലീഡർ ഷിയാര നന്ദിയും പറഞ്ഞു.