വടകര: ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം പ്രാവണ ജെ ഉദയ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ദിനേശ് കരുവാൻകണ്ടി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
സെക്രെട്ടറി സുഗുണേഷ് കുറ്റിയിൽ, പിടിഎ അംഗം ശ്രുതില, വൈസ് പ്രിൻസിപ്പാൾ വി ദീപ, ടി സുമതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ടി ഗിരിജ നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾ അക്ഷര ദീപം തെളിയിച്ചു. ശ്രീനാരായണ സ്കൂൾ ആൻ്റ് ടീം അവതരിപ്പിച്ച കരേട്ടയുടെ പ്രദർശനവും നടന്നു.