കുറുന്തോടി: പുതിയ അക്കാദമിക വര്‍ഷത്തില്‍ രക്ഷകര്‍തൃ സംഗമം ‘ചുവട്’ വേറിട്ട അനുഭവമാക്കി കുറുന്തോടി എംഎല്‍പി സ്കൂള്‍. അക്കാദമിക് കാര്യങ്ങളുടെ ചര്‍ച്ചയ്ക്കും പുതിയ കമ്മിറ്റി രൂപവത്കരണത്തിനും ഇതോടൊപ്പം രക്ഷിതാക്കളുടെ സര്‍ഗാത്മക കൂട്ടായ്മയായ മല്‍ഹാറിനും തുടക്കം കുറിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗായികയും മോട്ടിവേറ്ററുമായ ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍ അധ്യാപിക റുഖിയ നിര്‍വഹിച്ചു. ആശങ്കകള്‍ ഇല്ലാതെ അക്കാദമിക് കാര്യങ്ങളില്‍ എങ്ങനെ ഇടപെടാം എന്ന ചര്‍ച്ചയോടൊപ്പം രക്ഷിതാക്കളുടെ കലാപരമായ കഴിവുകളുടെ പ്രകടനത്തിനുള്ള വേദി കൂടിയായി ചുവട് 2024.
പിടിഎ പ്രസിഡന്റ് നരേന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പ്രസീന, എം പി ടി എ പ്രസിഡന്റ് റസീന എന്നിവര്‍ സംസാരിച്ചു.