നാദാപുരം: നാദാപുരം മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം കെ.കെ.ശൈലജക്ക് വിജയപ്രതീക്ഷയുടെ കുതിപ്പായി. വേനല്‍ചൂടിലും തളരാതെ നാട് സ്ഥാനാര്‍ഥിയെ വരവേറ്റു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് കെ.കെ.ശൈലജയെ സ്വീകരിച്ചത്. ധാരാളം സ്ത്രീകളും അണി ചേര്‍ന്നു. രാവിലെ എടച്ചേരി തണല്‍ അഗതി മന്ദിരത്തില്‍ അന്തേവാസികളെ സന്ദര്‍ശിച്ച ശേഷമാണ് നാദാപുരം മണ്ഡലത്തില്‍ കെ കെ ശൈലജയുടെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത്. പടക്കം പൊട്ടിച്ചും പൂക്കള്‍ നല്‍കിയും ചെണ്ടമേളങ്ങളുടെയും നാസിക്ക് ഡോളിന്റെയും അകമ്പടിയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേറ്റു.
മസ്കറ്റിലെ പ്രവാസ ജീവിതത്തിനിടയില്‍ അപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി അരക്ക് താഴെ തളര്‍ന്ന് വീല്‍ചെയറിന്റെ സഹായത്തോടെ ജീവിതം മുന്നോട്ട് നീക്കുന്ന പ്രവാസി സി.പി.വിജയന് എല്ലാ അവശതകളും മറന്ന് തുരുത്തി മുക്കില്‍ സ്വീകരണ കേന്ദ്രത്തില്‍ കെ കെ ശൈലജയെ പൂച്ചണ്ട് നല്കി സ്വീകരിച്ചു. ഹൃദ്യം പദ്ധതിയില്‍ ഹൃദയശസ്ത്രക്രിയ നടത്തിയ കുട്ടി നൈന്യൂസ് ചാലപ്പുറത്തെ സ്വീകരണ കേന്ദ്രത്തില്‍ ടീച്ചറെ കാണാനെത്തി.
എടച്ചേരി നോര്‍ത്ത്, തുരുത്തി, മുടവന്തേരി, ചാലപ്പുറം, നാദാപുരം, വരിക്കോളി പാറേമ്മല്‍ പീടിക, വിഷ്ണുമംഗലം, ചെക്യാട് ബാങ്കേരിയ, വളയം കുറ്റിക്കാട്, പുത്തോളി മുക്ക്, കല്ലുനിര, നിടുംപറമ്പ്, കൂളിക്കുന്ന്, കുമ്പളച്ചോല, കക്കുഴി പീടിക, കോവുകുന്ന്, തളീക്കര, പഞ്ചായത്ത് മുക്ക്, ചീത്തപാട് ,പശുക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കളളാട് സമാപിച്ചു.
എല്‍ഡിഎഫ് നേതാക്കളായ ഇ കെ വിജയന് എംഎല്‍എ, പി പി ചാത്തു,വി പി കുഞ്ഞികൃഷ്ണന്, രജീന്ദ്രന്‍ കപ്പള്ളി, എ എം റഷീദ്,
പി എം നാണു, കരിമ്പില്‍ ദിവാകരന്, പ്രേംരാജ് കായക്കൊടി, എം ടി ബാലന്, സമദ് നരിപ്പറ്റ എന്നിവര്‍ അനുഗമിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എ മോഹന്‍ ദാസ്, സി എച്ച് മോഹനന്, എം കെ ശശി, ശ്രീജിത്ത് മുടപ്പിലായി, അഡ്വ കെ പി ബിനിഷ, അഡ്വ രാഹുരാജ്, കെ പി പ്രദീഷ്, വത്സരാജ് മണലാട്ട്, പി ഭാസ്കരന്, എ.റഷീദ്, കെ കെ മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.