വള്ളിയാട്: കുട്ടികളിലെ സർഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുക,
സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ലോക മാതൃഭാഷാ ദിനത്തിൽ വള്ളിയാട് എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസുകാർ ‘എൻ്റെ കഥാപുസ്തകം’ എഴുതി തുടങ്ങി. ഈ പദ്ധതിയിലൂടെ ഒരേ കഥാ ചിത്രങ്ങൾക്ക് ക്ലാസ്സിലെ മുഴുവൻ കുട്ടികളും തൻ്റേതായ ആശയത്തിൽ സ്വതന്ത്രമായി കഥകൾ എഴുതി തയ്യാറാക്കും.ഇങ്ങനെ പത്തോളം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/06/clear-vision-l.jpg?resize=567%2C567&ssl=1)
ചിത്രങ്ങൾക്ക് വ്യത്യസ്തമായ ആശയത്തിൽ കഥകൾ രൂപപ്പെടുന്ന തനതു പ്രവർത്തനമാണിതെന്ന് ക്ലാസ്സ് ടീച്ചർ കൂട്ടിച്ചേർത്തു. കഥാ പൂർത്തീകരണത്തിന് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങളും ക്ലാസ്സിൽ ലഭ്യമാക്കി. വരുന്ന പത്തു പ്രവൃത്തി ദിനങ്ങൾക്ക് ശേഷം രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും സ്വന്തമായ ഒരു കഥാ പുസ്തകം ഇനി പ്രകാശനം ചെയ്യാൻ കഴിയും. അത് ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന രീതിയിൽ ആണ് പരിപാടി ആസൂത്രണം ചെയ്തത്.