ആയഞ്ചേരി: ചീക്കിലോട് യു പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൾസ്- 24 എന്ന പേരിൽ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഉദ്ഘാടനവും, സംയുക്ത ഡയറി ‘മഴവില്ലി’ന്റെ പ്രകാശന കർമ്മവും നടത്തി. ഡയറ്റ് ലക്ചറർ മിത്തു തിമോത്തി ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ബി ആർ സി കോഡിനേറ്റർ ജാഫർ സംയുക്ത ഡയറി പ്രകാശനവും നിർവഹിച്ചു. തുടർന്ന്
കുട്ടികളുടെ ഇംഗ്ലീഷ് ഫെസ്റ്റുമായി ബന്ധപ്പെട്ട കലാപരിപാടികളും നടന്നു. അഷ്റഫ് ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ മൊയ്തു സി എച്ച് അധ്യക്ഷത വഹിച്ചു. സജിത വി സി കെ, ഷബിന പി പി,മനീഷ് കെ വി, അഞ്ജുപ്രിയ, ഹരിദേവ് ജി കെ, ഷജീല സി കെ, ഇർഫാദ് അമീൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സൽമത്ത് ബീവി അവതരികയായി. ഇസാദ് ഉമർ ചടങ്ങിന് നന്ദി പറഞ്ഞു.