വടകര: മന്തരത്തൂര്‍ ബാങ്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുള്ള ടി എം ദാമോദരന്‍ നമ്പ്യാര്‍, പി കെ അഹമ്മദ് സ്മാരക എന്‍ഡോവ്മെന്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രഡിഡന്റ് കെ കെ ബിജുള, പി കെ ശ്രീജിത്ത്, കെ കെ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി കെ ദിവാകരന് സ്വാഗതവും സെക്രട്ടറി കെ കെ ഷാജി നന്ദിയും പറഞ്ഞു.