വട്ടോളി: കുന്നുമ്മല്‍ ബ്ലോക്കിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്കി 2024-25 വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടില്‍ അവതരിപ്പിച്ചു. പ്രസിണ്ട് കെ പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖല 1.82 കോടി, പാര്‍പ്പിടം 1.42 കോടി, ബ്ലോക്ക് ഓഫിസ് കെട്ടിടം 97.80 ലക്ഷം രൂപ, കായികം, യുവജനക്ഷേമം
51.50 ലക്ഷം, ക്ഷീര വികസനം 51.43 ലക്ഷം ശുചിത്വം 64.85 ലക്ഷം, കൃഷി 44.20 ലക്ഷം , വനിതാശാക്തീകരണം 43 ലക്ഷം, ഭിന്നശേഷി 32.50 ലക്ഷം, കുടിവെള്ളം 36 ലക്ഷം, വയോജനം 14 ലക്ഷം, അംഗനവാടി 12 ലക്ഷം, നീര്‍ത്തട വികസനം 5 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. സെക്രട്ടറി മനോജ് കുമാര്‍, സ്റ്റാന്റിംഗ് ചെയര്മാന്, ചെയര്‍പേഴ്സണ്‍മാരായ എം പി കുഞ്ഞിരാമന്, എന്‍ കെ ലീല, ലീബ സുനീര്‍ ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.